District News
തിരുവമ്പാടി: രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ മിനി ആൻഡ് പ്രമോഷൻ അത്ലറ്റിക് മീറ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.
മീറ്റിൽ സഫയർ സെന്റർ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രസ്റ്റീജ് സ്കൂൾ രണ്ടാം സ്ഥാനവും, കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എബിമോൻ മാത്യു, ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക്ക, അസോസിയേഷൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഹസൻ, സി.ടി. ഇല്ല്യാസ്, യു. ഷെഫീക്ക്, അസോസിയേഷൻ സംസ്ഥാന നോമിനി പ്യാരിൻ ഏബ്രഹാം, അബ്ദുൽ അസീസ്, മോളിഹസൻ, വിനോദ് ജോസ്, ജില്ലാ സ്പോർട്സ് ആയുർവേദ ഡോ. ഗീതു, ജില്ലാ വൈസ് പ്രസിഡന്റ് നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
District News
പാലാ: അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അത്ലറ്റിക്സില് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ചെറുപ്പത്തിലേ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കുന്നതിനുമായി അണ്ടര്‍ 14 അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാ അത്ലറ്റിക് അസോസിയേഷന് പത്തിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക് മത്സരങ്ങള്‍ നടത്തും.
വിജയികള്‍ക്ക് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എന്‍ട്രി ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് എത്തിച്ചേരണം. ഫോണ്‍: 9895062630.